Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joseph Kallarangat

Kottayam

സാ​​മു​​ദാ​​യി​​ക വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ തു​​റ​​ന്ന സം​​വാ​​ദം അ​​നി​​വാ​​ര്യം: മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്

പാ​​ലാ: സ​​ഭ​​യും സ​​മൂ​​ഹ​​വും നേ​​രി​​ടു​​ന്ന സാ​​മു​​ദാ​​യി​​ക വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​ന്‍ പ​​ര​​സ്പ​​ര കേ​​ള്‍​വി​​യും തു​​റ​​ന്ന സം​​വാ​​ദ​​വും അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ന​​ട​​ന്ന പാ​​ലാ രൂ​​പ​​ത പ​​തി​​നാ​​ലാം പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ലി​​ന്‍റെ ര​​ണ്ടാം സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഊ​​ര്‍​ജി​​ത​​മാ​​ക്കു​​ന്ന​​തി​​നാ​​യി പ​​ങ്കാ​​ളി​​ത്ത സ​​ഭ​​യു​​ടെ ആ​​ത്മാ​​വോ​​ടെ മു​​ന്നേ​​റേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യും ബി​​ഷ​​പ് പ​​റ​​ഞ്ഞു.
സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ ഈ ​​വ​​ര്‍​ഷം സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ വ​​ര്‍​ഷ​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണം എ​​ന്ന കേ​​ന്ദ്ര​​വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി 18 ഉ​​പ​​വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ ഗ്രൂ​​പ്പ് ച​​ര്‍​ച്ച​​ക​​ള്‍, പ്ലീ​​ന​​റി സെ​​ഷ​​നു​​ക​​ള്‍, വി​​ഷ​​യാ​​വ​​ത​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ ന​​ട​​ത്തി.മോ​​ഡ​​റേ​​റ്റ​​ര്‍ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ വേ​​ത്താ​​ന​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ച​​ര്‍​ച്ച​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ച​​ത്.

അ​​വ​​സാ​​ന​​മാ​​യി ന​​ട​​ന്ന പൊ​​തു​​ച​​ര്‍​ച്ച​​യി​​ല്‍ അം​​ഗ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച സ​​ഭാ-​​സാ​​മൂ​​ഹ്യ-​​സാ​​മു​​ദാ​​യി​​ക വി​​ഷ​​യ​​ങ്ങ​​ള്‍ ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഏ​​റെ പ്ര​​സ​​ക്ത​​മാ​​ണെ​​ന്നും അ​​വ​​യ്ക്ക് ദീ​​ര്‍​ഘ​​കാ​​ല​​വും പ്രാ​​യോ​​ഗി​​ക​​വു​​മാ​​യ പ​​രി​​ഹാ​​ര​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി തു​​ട​​ര്‍​കാ​​ല​​യ​​ള​​വി​​ല്‍ കൂ​​രി​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​വി​​ധ പ്ര​​വ​​ര്‍​ത്ത​​ന പ​​ദ്ധ​​തി​​ക​​ള്‍ രൂ​​പ​​പ്പെ​​ടു​​ത്തു​​മെ​​ന്നും ബി​​ഷ​​പ് അ​​റി​​യി​​ച്ചു.

പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ ചെ​​യ​​ര്‍​മാ​​നും ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ഡോ. ​​വി.പി. ​​ദേ​​വ​​സ്യ വ​​ള്ളി​​ക്കാ​​വു​​ങ്ക​​ല്‍, മു​​ഖ്യ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. സിജി ആ​​ന്‍റ​​ണി തെ​​ക്കേ​​ട​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up